സി.ഇ.ടി. കാമ്പസിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍

തിരുവനന്തപുരം: ശ്രീകാര്യം ഗവ. എന്‍ജിനീയറിങ് കോളേജിലെ(സി.ഇ.ടി) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.
മലപ്പുറം സ്വദേശി ഷംസുദ്ദീനെയാണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ചാക്ക ഐ.ടി.ഐ.യിലെ ജീവനക്കാരനായ ഷംസുദ്ദീന്‍, സി.ഇ.ടി.യിലെ ഈവ്‌നിങ് കോഴ്‌സ് വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച വൈകിട്ടും ഇദ്ദേഹം ക്ലാസിലുണ്ടായിരുന്നതായാണ് സഹപാഠികള്‍ പറയുന്നത്.