Connect with us

Kannur

കണ്ണൂർ കോട്ടയിലെ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ അഴിമതി; വിജിലൻസ്‌ കേസെടുത്തു

Published

on

Share our post

കണ്ണൂർ:കണ്ണൂർ കോട്ടയിലെ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ അഴിമതിയിൽ വിജിലൻസ്‌ കേസെടുത്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായിരുന്ന സജി വർഗീസ്‌, പദ്ധതിയുമായി ബന്ധപ്പെട്ട കിറ്റ്‌കോ ഉദ്യോഗസ്ഥർ, കരാറുകാരായ കൃപ ടെൽകോം, സിംപോളിൻ ടെക്‌നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ അധികൃതർ എന്നിവരെ പ്രതിചേർത്താണ്‌ കേസ്‌.

ഡി.വൈ.എസ്‌.പി ബാബു പെരിങ്ങേത്താണ്‌ കേസന്വേഷിക്കുക. പദ്ധതി നടപ്പിലാക്കുന്നതിന്‌ മുൻകൈയെടുത്ത അന്നത്തെ കണ്ണൂർ എം.എൽ.എയും നിലവിൽ ബി.ജെ.പി ദേശീയ വൈസ്‌ പ്രസിഡന്റുമായ എ .പി അബ്ദുള്ളക്കുട്ടിയെയടക്കം നിരവധി പേരെ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ്‌ ചോദ്യം ചെയ്‌തിരുന്നു. പ്രാഥമികാന്വേഷണത്തിൽ വൻവെട്ടിപ്പ്‌ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ കേസെടുത്ത്‌ അന്വേഷിക്കാൻ സർക്കാർ അനുമതി നൽകിയത്‌.

കണ്ണൂർ കോട്ടയിൽ 3.58 കോടി രൂപ ചെലവഴിച്ചാണ്‌ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ ഒരുക്കിയത്‌. 2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്‌ ഉദ്ഘാടനംചെയ്‌തത്. തട്ടിക്കൂട്ടിയ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോയെക്കുറിച്ച്‌ നിർമാണഘട്ടത്തിൽതന്നെ പരാതിയുയർന്നിരുന്നു. ഒരു ദിവസം മാത്രമാണ് പ്രദർശനം നടത്തിയത്.

നേരിട്ട്‌ നിർമാണച്ചുമതല ലഭിച്ച കിറ്റ്‌കോ ബംഗളൂരുവിലെ കൃപ ടെൽകോമിനാണ്‌ ഉപകരാർ നൽകിയത്‌. ടെൻഡർ നടപടികളിൽപ്പോലും പങ്കാളിയല്ലാതിരുന്ന സിംപോളിൻ എന്ന കമ്പനിക്ക്‌ കൃപ നിർമാണച്ചുമതല മറിച്ചുനൽകി. പദ്ധതി നിർദേശം തയ്യാറാക്കിയതുമുതൽ എംഎൽഎയായിരുന്ന അബ്ദുള്ളക്കുട്ടിയടക്കമുള്ളവരുടെ ഇടപെടൽ സംശയകരമാണെന്ന്‌ വിജിലൻസ്‌ കണ്ടെത്തിയിരുന്നു.

പദ്ധതിയുടെ പകുതി ഫണ്ടും മുൻകൂറായി അനുവദിച്ചതിനുപിന്നിലെ ഇടപെടലുകളെക്കുറിച്ചും വിജിലൻസിന്‌ തെളിവ്‌ ലഭിച്ചു. ടെൻഡറിൽ കുറഞ്ഞ തുക കാണിച്ച കമ്പനിയെ ഒഴിവാക്കി കൂടുതൽ തുക കാണിച്ച കൃപയ്‌ക്ക്‌ കരാർ നൽകുന്നതിന്‌ അവരുടെ പ്രവർത്തനമികവും ഉപകരണങ്ങളുടെ ഗുണമേന്മയുമായിരുന്നു മാനദണ്ഡമായി നിരത്തിയത്‌. എന്നാൽ, ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധന ഒരു ഘട്ടത്തിലും നടത്തിയില്ല.

ഗുണനിലവാരം തീരെയില്ലാത്ത ഉപകരണങ്ങളാണ്‌ സജ്ജീകരിച്ചതെന്ന്‌ വിജിലൻസ്‌ കണ്ടെത്തി. ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ പ്രവർത്തനം നിർത്തി അധിക ദിവസം കഴിയും മുമ്പേ ഉപകരണങ്ങളിൽ ഭൂരിഭാഗവും കടത്തിക്കൊണ്ടുപോയതായും കണ്ടെത്തി. പരിശോധനകളിൽനിന്ന്‌ രക്ഷപ്പെടാനായിരുന്നു ഇതെന്നാണ്‌ വിജിലൻസ്‌ കണ്ടെത്തൽ.

കണ്ണൂർ കോട്ടയുടെ ചരിത്രത്തിന്‌ ദൃശ്യവിരുന്നൊരുക്കുകയായിരുന്നു ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോയിലൂടെ ലക്ഷ്യമിട്ടത്‌. അറക്കൽ, ചിറക്കൽ രാജവംശത്തിന്റെ ചരിത്രവും ഷോയിലൂടെ അനാവരണം ചെയ്യുമെന്നും പ്രചാരണമുണ്ടായി.


Share our post

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

പി.എച്ച്.ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവ്വകലാശാല 2025 വർഷത്തെ ഇൻഫോർമേഷൻ ടെക്നോളജി & കമ്പ്യൂട്ടർ സയൻസ് വിഷയത്തിനായി 27.03.2025 ന് മാങ്ങാട്ട്പറമ്പ് ക്യാമ്പസിൽ വച്ച് നടത്തിയ പി.എച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

പരീക്ഷാഫലത്തിനായി സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ്  സന്ദർശിക്കുക (https://research.kannuruniversity.ac.in).

പരീക്ഷാ വിജ്ഞാപനം

മെയ് 14 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം റഗുലർ/ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ് (ഏപ്രിൽ 2025) പരീക്ഷകൾക്ക് 22.04.2025 മുതൽ 25.04.2025 വരെ പിഴയില്ലാതെയും 26.04.2025 വരെ പിഴയോടു കൂടിയും  അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ സമയം പുന:ക്രമീകരിച്ചു

കണ്ണൂർ സർവ്വകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റെഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ എട്ടാം  സെമസ്റ്റർ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) ഏപ്രിൽ   2025   പരീക്ഷയുടെ  സമയക്രമം  രാവിലെ 10.00 മണിമുതൽ 1.00 മണി വരെയെയും വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെയും ആയിരിക്കും. പരീക്ഷാ  തീയതിയിൽ മാറ്റമില്ല.


Share our post
Continue Reading

Kannur

വിദ്യാർഥികളുടെ യാത്രാപാസ് കാലാവധി നീട്ടി

Published

on

Share our post

കണ്ണൂർ: പ്രൈവറ്റ് കോളജുകളുടെ സിലബസ് പ്രകാരമുള്ള കോഴ്‌സുകൾ തീരാത്തതിനാൽ വിദ്യാർഥികളുടെ യാത്രാപാസിന്റെ കാലാവധി 2025 മെയ് 31 വരെ നീട്ടിയതായി കണ്ണൂർ ആർടിഒ അറിയിച്ചു. നിലവിൽ മാർച്ച് 31 വരെയുള്ള യാത്രാ പാസിൽ ഇത് രേഖപ്പെടുത്തേണ്ടതില്ല. ഈ പാസുകൾ മെയ് 31 വരെ നീട്ടിയതായി കണക്കാക്കാവുന്നതാണെന്ന് അറിയിച്ചു.


Share our post
Continue Reading

Kannur

വിനോദ സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ ഉത്സവമൊരുക്കി കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ച്‌ ഫെസ്റ്റ്

Published

on

Share our post

കണ്ണൂർ: ഒൻപതാമത് മുഴപ്പിലങ്ങാട് ബീച്ച്‌ ഫെസ്റ്റ് മാർച്ച്‌ 29 മുതല്‍ ഏപ്രില്‍ 21 വരെ മുഴപ്പിലങ്ങാട് ബീച്ച്‌ സെൻട്രല്‍ പാർക്കില്‍ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ആറിന് സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തി ബീച്ച്‌ ഫെസ്റ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കും. വിശാലമായ പുഷ്പോത്സവം, അമ്യൂസ്മെൻ്റ് പാർക്ക്, പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും വിവിധ മത്സര പരിപാടികള്‍, എല്ലാ ദിവസവും പ്രശസ്തരായ കലാകാരൻമാർ അണിനിരക്കുന്ന കലാവിരുന്ന്,രുചികരമായ ഫുഡ് കോർട്ട്. സാംസ്കാരിക സായാഹ്നം എന്നിവ നടത്തും. മുതിർന്നവർക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമായ പ്രവേശന നിരക്ക്.ഹരിത കർമ്മസേനയുടെ നേതൃത്വത്തില്‍ കടലോര ശുചീകരണം, വിശാലമായ പാർക്കിങ് സംവിധാനം, ബീച്ച്‌ ഹോം ഗാർഡുകളുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഏർപ്പെടുത്തിയതായി സംഘാടകള്‍ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ കെ. ശോഭ,എം വി ഹാഫിസ് , കെ. രത്ന ബാബു, കു നോത്ത് ബാബു എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!