Kannur
ഗെയിൽ പൈപ്പ് ലൈനിടാൻ കോർപ്പറേഷൻ അനുമതിയില്ല ; റോഡ് നിർമ്മാണ പ്രവൃത്തി തടസ്സപ്പെടുന്നതായി പ്രതിപക്ഷം

കണ്ണൂർ: ഗെയിൽ പൈപ്പ് ലൈനിടുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടത്താൻ കോർപ്പറേഷൻ അനുമതി നൽകാത്തതിനാൽ റോഡ് നിർമ്മാണ പ്രവൃത്തികൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നുവെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ പരാതി.
ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതിന്റെ പേരിൽ എളയാവൂർ, ചേലോറ സോണലുകളിലെ റോഡുകളുടെ പ്രവൃത്തി തടസപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു കൗൺസിലർ ധനേഷ് മോഹന്റെ ആരോപണം. മറ്റ് പ്രതിപക്ഷ കൗൺസിലർമാരും വിഷയം ഏറ്റെടുത്തു.
അതിനിടെ റോഡുകൾ നന്നാക്കാത്തതിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. ഇന്ദിരയുടെ ആഭാസ സമരമെന്ന് പരിഹസിച്ചത് പ്രതിപക്ഷ ബഹളത്തിനിടയാക്കി.
ഇതിനെതിരെ സംസാരിക്കാനൊരുങ്ങിയ പ്രതിപക്ഷ അംഗങ്ങൾക്ക് മൈക്ക് നൽകാതിരുന്ന മേയറുടെ നടപടിക്കെതിരെ അംഗങ്ങൾ മേയറുടെ ചേംബറിന് താഴെയെത്തി പ്രതിഷേധിച്ചു.താൽകാലികമായി നിയമിച്ച സെക്യൂരിറ്റി ജീവനക്കാരെ പുനർ നിയമിക്കണമെന്ന അജണ്ട വന്നപ്പോൾ നിയമനം സുതാര്യമാക്കണമെന്നും സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് ഭരണസമിതി നടത്തുന്നതെന്നും എൽ.ഡി.എഫ് കൗൺസിലർ എൻ. സുകന്യ പറഞ്ഞു.
ബന്ധു നിയമനങ്ങൾ നടത്തുന്നത് ആരാണെന്ന് എല്ലാർക്കും അറിയാമെന്നും കോർപറേഷൻ ഭരണസമിതി അങ്ങനെ ചെയ്തിട്ടില്ലെന്നും മുസ്ലീഹ് മഠത്തിൽ മറുപടി നൽകി. പാർട്ടി സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കോർപ്പറേഷനിൽ ആർക്കും ജോലി നൽകിയിട്ടില്ലെന്ന് മേയറും ചൂണ്ടിക്കാട്ടി.
ചോലോറയിൽ 2020 ൽ ഉദ്ഘാടനം ചെയ്ത ശ്നശാനം നിലവിൽ സാമൂഹ്യവിരുദ്ധരുടെയും മദ്യപരുടെയും കേന്ദ്രമായിരിക്കുകയാണെന്ന് എൽ.ഡി.എഫ് കൗൺസിലർ കെ. നിർമ്മല പറഞ്ഞു. മേയർ അഡ്വ. ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. രാഗേഷ്, സുരേഷ് ബാബു എളയാവൂർ, പി. ഇന്ദിര, പ്രതിപക്ഷ കൗൺസിലർമാരായ ടി. രവീന്ദ്രൻ, ടി. ഉഷ എന്നിവരും സംസാരിച്ചു. അടിയന്തരമായി പൈപ്പ് ലൈനിടൽ പ്രവൃത്തി നടത്തിയാൽ മാത്രമേ റോഡ് പ്രവൃത്തി തുടങ്ങാൻ കഴിയൂ.
ഇത് മഴയ്ക്ക് മുൻപേ തീർക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആളുകൾ ചെളിയിലൂടെ നടന്ന് പോകേണ്ടി വരും.എൻ. സുകന്യ, എൽ.ഡി.എഫ് ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ട് മുടങ്ങിയ റോഡിന്റെ പ്രവർത്തനം നേരത്തെ നിശ്ചയിച്ചതുപോലെ അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കും.
കൂടാതെ 10 ശതമാനം പദ്ധതികൾകൂടി ഉൾക്കൊള്ളിക്കാൻ തീരുമാനമായിട്ടുണ്ട്.ടി.ഒ. മോഹനൻ, മേയർ
Kannur
അശാസ്ത്രീയ നിറം, മണം; റോഡരികിലെ മാങ്ങയിൽ ‘വ്യാജൻ’,വിൽപ്പനയ്ക്ക് ‘പൂട്ട്’


മയ്യിൽ: പലതരം നാട്ടുമാങ്ങകളെത്തിച്ചും മുപ്പെത്താത്ത മാങ്ങകൾക്ക് അശാസ്ത്രീയമായി നിറവും മണവും നൽകി വിൽപ്പന നടത്തുന്നതിന് ‘പൂട്ട്’. ദേശസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങകളുടെ മറവിലാണ് വ്യാജൻമാരുടെ വിൽപ്പന പൊടിപൊടിച്ചതെന്ന് വിദഗ്‌ധ സംഘത്തിന്റെ കണ്ടെത്തലിലാണ് നടപടി.പഞ്ചായത്തിലെ കൊളോളം-വടുവൻകുളം-ചെക്കിക്കുളം പാതയോരങ്ങളിലും കൊളോളം-പാവന്നൂർ മെട്ട-മയ്യിൽ പാതയോരങ്ങളിലുമാണ് അനധികൃത വിൽപ്പനക്കാർ തഴച്ചുവളർന്നത്. മാങ്ങ ഉത്‌പാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും അനധികൃത വിൽപ്പന കേന്ദ്രങ്ങൾ വർധിച്ചുവന്ന സാഹചര്യവും പരാതിക്കിടയാക്കിയിരുന്നു. കുറ്റ്യാട്ടൂർ പഞ്ചായത്ത് കൃഷി ഓഫീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്തധികൃതർ എന്നിവരോടൊപ്പം തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും മിന്നൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് വിവിധയിടങ്ങളിൽ വിൽപ്പന നടത്തിയത് വ്യാജമാണെന്നും കൃത്രിമരീതിയിൽ പഴുപ്പിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു. വിൽപ്പന നടത്തുന്നവർക്ക് ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. സംഘത്തിൽ തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ നർസീന, പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, കൃഷി ഓഫീസർ സുരേന്ദ്രബാബു, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സദാനന്ദൻ എന്നിവരും ഉണ്ടായിരുന്നു.
Kannur
കണ്ണൂരിൽ പരിശീലനത്തിനിടെ അസി.കമാൻഡന്റ് ട്രെയിനി കുഴഞ്ഞുവീണു മരിച്ചു


കണ്ണൂർ : ഏഴിമലയിൻ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഏഴിമല നേവൽ അക്കാദമി അസി. കമാൻഡന്റ് ട്രെയിനി മാഹി ചെമ്പ്ര പാറാൽ വള്ളിൽ ആർ. രബിജിത്ത് (24) ആണ് ട്രെയിനിങ്ങിനിടെ അക്കാദമിയിൽ കുഴഞ്ഞുവീണ് മരിച്ചത്. അക്കാദമിയിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സർവീസിൽ അഖിലേന്ത്യാതലത്തിലുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയാണ് നാവിക അക്കാദമിയിൽ അസി. കമാൻഡന്റ് ട്രെയിനി ആയി പ്രവേശിച്ചത്.പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ എൻ.സി.സി. നേവൽ വിങ്ങിലെ മികച്ച കാഡറ്റ് ആയിരുന്നു. വെള്ള യൂണിഫോമിനോടുള്ള ഇഷ്ടമാണ് ഈ എൻജിനീയറിങ് ബിരുദധാരിയെ കോസ്റ്റൽ ഗാർഡിൽ എത്തിച്ചത്.
Kannur
സി.ബി.ഐ ചമഞ്ഞ് മൊറാഴ സ്വദേശിയുടെ 3.15 കോടി തട്ടി; രാജസ്ഥാൻ സ്വദേശി അറസ്‌റ്റിൽ


കണ്ണൂർ: സി.ബി.ഐ ഉദ്യോഗ സ്‌ഥരെന്നു പറഞ്ഞ് വിഡിയോ കോൾ വിളിച്ച് മൊറാഴ സ്വദേശി ഭാർഗവനിൽ നിന്ന് 3.15 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ രാജസ്‌ഥാൻ സംഗനേർ സ്വദേശി ഭവ്യ ബെൻഷിവാളിനെ (20) ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തു. 2024 സെപ്റ്റംബർ 19നും ഒക്ടോബർ മൂന്നിനും ഇടയിലാണ് സംഘം പണം തട്ടിയെടുത്തത്. കേസിൽ 12 പ്രതികളാണുള്ളത്. 2 പ്രതികളെ നേരത്തേ അറ സ്‌റ്റ് ചെയ്തു. സിം കാർഡ് വഴിയും ബാങ്ക് അക്കൗണ്ട് വഴിയും കുറ്റകൃത്യം ചെയ്തുവെന്ന് പറഞ്ഞ് സംഘം വാട്‌സാപ് വിഡിയോ കോൾ ചെയ്യുകയായിരുന്നു. പണം തന്നാൽ കേസ് ഒതുക്കിത്തീർക്കാമെന്നു പറഞ്ഞ് പലപ്പോഴായി ഗൂഗിൾ പേ വഴി പണം വാങ്ങി. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായതോടെ ക്രൈം ബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഡി.വൈ.എസ്.പി പി. കീർത്തി ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ രാജസ്‌ഥാനിൽ നിന്ന് അറസ്‌റ്റ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്