ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് ഗ്രീൻലീഫ് ഒരു ലക്ഷം രൂപ നല്കി

ഇരിട്ടി:താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി ഒരു ലക്ഷം രൂപ നല്കി. ഇരിട്ടി പുഷ്‌പോത്സവ വിജയത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് സെന്ററിലേക്ക് സാമ്പത്തിക സഹായം കൈമാറിയത്.
ഗ്രീൻലീഫ് സെക്രട്ടറി പി.അശോകൻ നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലതയ്ക്ക് ചെക്ക് കൈമാറി. നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.രാജേഷ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ പി.കെ.ബൾക്കീസ്, എ.കെ.രവീന്ദ്രൻ, കെ.സോയ, കെ.സുരേഷ്, ടി.കെ.ഫസീല, അംഗങ്ങളായ വി.പി.അബ്ദുൾ റഷീദ്, എ.കെ.ഷൈജു, പി.ഫൈസൽ, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ക്ലീൻസിറ്റി മാനേജർ പി.മോഹനൻ, ഗ്രീൻലീഫ് വൈസ് ചെയർമാൻമാരായ സി.ബാബു, പി.വി.ബാബു നിർവാഹകസമിതി അംഗം അബു ഉവ്വാപ്പള്ളി എന്നിവർ പങ്കെടുത്തു.
ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിലുള്ള കനിവ് കിഡ്‌നി പേഷ്യന്റ്‌സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത്.