റമദാനിൽ രാത്രി താജ്മഹലിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല

Share our post

ന്യൂഡൽഹി: വിനോദസഞ്ചാരികൾക്ക് താജ്മഹലിൽ രാത്രിയിൽ സന്ദർശിക്കാൻ കഴിയില്ല. റമദാൻ കാലത്താണ് രാത്രി സന്ദർശനം വിലക്കിയിരിക്കുന്നത്.

സന്ദർശകർക്ക് രാത്രി വിലക്കുണ്ടെങ്കിലും പ്രദേശവാസികൾക്ക് തറാവീഹ് നമസ്കാരത്തിന് സമീപത്തെ പള്ളിയിൽ എത്താനാകും.

വിശ്വാസികൾക്ക് രാത്രി 7.45 മുതൽ 11 വരെ കിഴക്കു ഭാഗത്തെ ഗേറ്റിലൂടെ പ്രവേശിക്കാനും പുറത്തുകടക്കാനുമാകുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.

പ്രാർത്ഥനക്ക് എത്തുന്നവർ പേര്, ആധാർ കാർഡ് നമ്പർ, ഫോൺ നമ്പർ, വീട്ടുവിലാസം എന്നിവ ഗേറ്റിൽ നൽകണം.

സുപ്രീം കോടതി വിധി പ്രകാരം എല്ലാ മാസവും പൗർണ്ണമി രാത്രിയിലും പൗർണ്ണമിക്ക് മുമ്പും ശേഷവുമുള്ള രണ്ട് വൈകുന്നേരങ്ങളിലും വളരെ കുറച്ച് സന്ദർശകർക്കായി താജ്മഹൽ തുറക്കാറുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!