Breaking News
കണ്ണൂർ ജില്ലയിൽ കുളിരേകി ചെറു വനങ്ങൾ

കണ്ണൂർ:നാടിന് കുളിർമയും ശുദ്ധവായുവും പകർന്ന് ജില്ലാ പഞ്ചായത്തിന്റെ ചെറുവനങ്ങൾ. ജില്ലയെ കാർബൺ ന്യൂട്രലാക്കുന്നതിന് ‘മിയാവാക്കി’ മാതൃകയിൽ രണ്ടു വർഷം മുമ്പ് തുടങ്ങിയ ലിറ്റിൽ ഫോറസ്റ്റ് ഇപ്പോൾ പച്ചപ്പട്ടണിഞ്ഞ് കുഞ്ഞുവനമായി മാറി.
30 കേന്ദ്രങ്ങളിലായി 10 ലക്ഷത്തോളം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. തരിശിട്ട പൊതു സ്ഥലങ്ങളും സ്വകാര്യ വ്യക്തികളുടെ പറമ്പുകളും ക്ഷേത്ര പരിസരങ്ങളും ചെറുവനം പദ്ധതിയിൽ ഹരിതാഭമായി. സംരക്ഷണ ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളുമാണ് നിർവഹിക്കുന്നത്.
400 ഇനം വൃക്ഷത്തൈകളാണ് ജില്ലാ പഞ്ചായത്ത് സൗജന്യമായി നട്ടുപിടിപ്പിച്ചത്. 2021–22 വർഷത്തെ പദ്ധതിയിൽ ഇനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷത്തിൽ മിയാവാക്കി വനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലിറ്റിൽ ഫോറസ്റ്റ് പദ്ധതി ആരംഭിച്ച ആദ്യ ജില്ലാ പഞ്ചായത്താണ് കണ്ണൂർ.
കണ്ണൂർ സർവകലാശാല ആസ്ഥാനം, ഉദയഗിരി, പിലാത്തറ, കുഞ്ഞിമംഗലം, പുതിയങ്ങാടി, ഊർപ്പള്ളി എന്നിവിടങ്ങളിൽ മിയാവാക്കി വനമൊരുങ്ങി. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെ വിദ്യാർഥി ക്ഷേമകേന്ദ്രത്തിന് മുന്നിലെ പത്ത് സെന്റിലാണ് കുഞ്ഞുവനം. നൂറിലധികം ഇനങ്ങളിൽപെട്ട 1600 വൃക്ഷത്തൈകൾ ഇവിടെ പച്ചപിടിച്ചിട്ടുണ്ട്.
ജപ്പാനിലെ യോകോഹാമ സർവകലാശാലയിലെ പ്രൊഫസറും സസ്യ ശാസ്ത്രജ്ഞനുമായ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത കൃത്രിമ വനവൽക്കരണരീതിയാണ് മിയാവാക്കി. തനിയെ രൂപപ്പെടുന്ന കാടുകളെക്കാൾ വേഗത്തിൽ വളരുമെന്നതാണ് മിയാവാക്കിയുടെ സവിശേഷത.
ശരാശരി 30 വർഷംകൊണ്ട് നൂറ് വർഷം പ്രായമുള്ള സ്വാഭാവിക വനങ്ങൾക്ക് തുല്യമായ ഒരു കാട് രൂപപ്പെടുത്താനാവും. ഒരു ചതുരശ്ര മീറ്ററിൽ മൂന്നോ നാലോ ചെടികളാണ് നടുക. വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ, ചെറുമരങ്ങൾ, വൻമരങ്ങൾ എന്നിവ ഇട കലർത്തിയാണ് വളർത്തുക. ഓരോ സ്ഥലത്തും സ്വാഭാവികമായി വളരുന്ന ചെടികളാണ് തെരഞ്ഞെടുക്കുക.
അകിൽ, ഈട്ടി, പൂവരശ്, ജാതി, ആര്യവേപ്പ്, മുരിങ്ങ, അത്തി, കുടമ്പുളി, മലവേപ്പ്, താന്നി, തമ്പകം, നീർമരുത്, ഇലഞ്ഞി, മാവ്, പ്ലാവ്, ഞാവൽ, അരയാൽ, പതിമുഖം, കറുവപ്പട്ട, കണിക്കൊന്ന, അശോകം, മന്ദാരം, ഗ്രാമ്പൂ, കറിവേപ്പ്, സീതമരം, മാതളനാരകം, ചെറുനാരകം തുടങ്ങിയവ ചെറുവനങ്ങളിലുണ്ട്.
രണ്ടാംഘട്ടമായി പഴവർഗങ്ങളാണ് ലിറ്റിൽ ഫോറസ്റ്റ് പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. വംശനാശം നേരിടുന്ന രുചിയൂറും നാട്ടുമാവുകളാണ് ഇതിന്റെ ഭാഗമായി നട്ട് സംരക്ഷിക്കുക. മുഖ്യമായും വിദ്യാഭാസ സ്ഥാപനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുകയെന്ന് ദിവ്യ വ്യക്തമാക്കി.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു


ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്