ബ്രഹ്മപുരം സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍

Share our post

ബ്രഹ്മപുരം സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. 500 കോടി പിഴ ഈടാക്കുമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുന്നിറിയിപ്പ്.

സംസ്ഥാനത്തെ ഭരണനിര്‍വഹണത്തിലെ വീഴ്ച്ചയെന്നും കോടതി വിമര്‍ശിച്ചു. ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസിലാണ് വിമര്‍ശനം.

ആറാം തീയതിയിലെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് എ. കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമര്‍ശനം.

അതേസമയം, കൊച്ചിയില്‍ അമ്ലമഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനല്‍ മഴയിലെ വെള്ളത്തിന്റെ സാംപിള്‍ ശേഖരിക്കുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഗുരുതര വീഴ്ച പറ്റി എന്നാണ് വിമര്‍ശനം ഉയരുന്നത്.

ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആദ്യമഴയുടെ സാമ്പിള്‍ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോള്‍ പ്രകാരം സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ന്യായം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!