Breaking News
ദുർഘടമായ പാതകൾ പഴങ്കഥയായി; ഹൈറേഞ്ചിന്റെ മുഖഛായ മാറുകയാണ്

ഇടുക്കി : ഹൈറേഞ്ചിന്റെ മുഖഛായ മാറുകയാണ്. ദുർഘടമായ പാതകൾ ഇനി പഴങ്കഥയായി. ഗ്രാമങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള വൃത്തിയും ഉറപ്പുമുള്ള റോഡുകൾ എവിടെയും കാണാം. മന്ത്രി മുഹമ്മദ് റിയാസ്, മുൻമന്ത്രി ജി .സുധാകരൻ, എം .എം മണി എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടലും ശ്രമവും ഇതിനു പിന്നിലുണ്ട്. ഇതിനുപരി എൽ.ഡി.എഫ് സർക്കാർ പ്രതിബദ്ധതയാണ് വെളിപ്പെടുന്നത്. ഒന്നും നടക്കില്ലെന്ന പ്രചാരണങ്ങളാണിവിടെ തകർന്നടിയുന്നത്.
ജില്ലാ രൂപീകൃതമായ 1972ൽ ഏതാണ്ട് സഞ്ചാര യോഗ്യമെന്ന് പറയാവുന്ന നാല് റോഡുകളേ ഉണ്ടായിരുന്നുള്ളു. എന്നാലിപ്പോൾ ഗതാഗത മേഖലയിൽ വൻ കുതിപ്പും വേഗവും വന്നു. ജനകീയ മന്ത്രിമാരും പ്രതിനിധികളും എത്തിയതോടെ നാട് വികസിക്കുന്നു.
ഇത്തരത്തിലുള്ളതാണ് പീരുമേട് – ദേവികുളം മലയോര ഹൈവേ. പീരുമേട് – ദേവികുളം മലയോര ഹൈവേ ഒന്നാം റീച്ചായ കുട്ടിക്കാനം – ചപ്പാത്ത് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ 99 ശതമാനം പൂർത്തിയായി. ചുരുക്കം ചില ഭാഗങ്ങളില്‍ ഓടയുടെ നിർമാണവും റോഡ് മാർക്കിങ്ങിൽ റിഫ്‌ളക്ടറുകൾ സ്ഥാപിക്കുന്ന ജോലിയും നടന്നുവരുന്നു.
മൂന്നുവർഷത്തേക്ക് ഈ റോഡിനുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ചുമതല നിർമിച്ച കരാറുകാർക്കാണ്. ഹരിത മനോഹരമായ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ പോകുന്ന, കോട്ടയത്തുനിന്ന് കട്ടപ്പനയിലേക്കുള്ള സുപ്രധാന വഴിയായ ഈ റോഡിന് നേരത്തേ നാലുമീറ്റർ ടാറിങ് പ്രതലം ഉൾപ്പെടെ ആകെ ആറുമീറ്റർ മാത്രമായിരുന്നു വീതി.
ജില്ലയിലെ മലയോര മേഖലയുടെ വികസനത്തിനും കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും ഈ ഹൈവേ കുതിപ്പേകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ചെലവഴിച്ചത് 90.34 കോടി, 12 മുതൽ 13.5 മീറ്റർ വീതി
മലയോര ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി കിഫ്ബിയിൽനിന്ന് 90.34 കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ച 18.3 കിലോമീറ്റർ ദൈർഘ്യം വരുന്ന റീച്ചിൽ ഇപ്പോള്‍ 12 മുതൽ 13.5 മീറ്റർ വരെയാണ് വീതി. ഏഴു മീറ്റർ കാര്യേജ് വേയും ഇരുവശങ്ങളിലും ഒരു മീറ്റർ വീതം പേവ്ഡ് ഷോൾഡറുകളുമുണ്ട്.
അഗാധ താഴ്‌വരകൾ കരിങ്കല്ല് കെട്ടി സംരക്ഷിച്ചും സംരക്ഷണഭിത്തി, കലുങ്കുകൾ, നടപ്പാത, മറ്റ് റോഡ് സുരക്ഷാസംവിധാനങ്ങൾ എല്ലാം ഉൾപ്പെടെ ആധുനിക നിലവാരത്തിലാണ് നിര്‍മാണം പൂർത്തീകരിച്ചത്.
ബിഎം ആൻഡ് -ബിസി നിലവാരത്തിൽ നിർമിച്ച റോഡിൽ 16.5 കിലോമീറ്റർ നീളത്തിൽ സംരക്ഷണഭിത്തികളും 96 കലുങ്കുകളും മറ്റ് അനുയോജ്യമായ ജലനിർഗമന മാർഗങ്ങളും പണിതിട്ടുണ്ട്. മഴക്കാലത്ത് സ്ഥിരമായി റോഡ് തകരുന്നത് തടയാൻ ഇതിലൂടെ സാധിക്കും. രണ്ടുവർഷമാണ് നിർമാണം പൂർത്തിയാക്കാനെടുത്ത സമയം.
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Breaking News
10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്