വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നാളെ തുടങ്ങും

പയ്യന്നൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പയ്യന്നൂരിൽ നടക്കും. ശനി വൈകിട്ട് നാലിന് പെരുമ്പ കേന്ദ്രീകരിച്ച് ടൗണിലേക്ക് പ്രകടനം.
തുടർന്ന് ഷേണായി സ്‌ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി ഗോപിനാഥ് അധ്യക്ഷനാകും.
കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ ഞായർ രാവിലെ 9.30 -ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ. എസ് ബിജു ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 26,000 മെമ്പർമാരെ പ്രതിനിധീകരിച്ച് 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പി .വി കുഞ്ഞപ്പൻ, വി ഗോപിനാഥ്, പി. എം സുഗുണൻ, കെ വി ഉണ്ണിക്കൃഷ്‌ണൻ, കെ. വി അനൂപ്കുമാർ, പി .വിജയൻ എന്നിവർ പങ്കെടുത്തു.