വിശപ്പുരഹിത ഇരിട്ടി കെട്ടിട നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ്

Share our post

ഇരിട്ടി: പോലീസ് ജെ.സി.ഐ ഇരിട്ടിയുമായും ഇരിട്ടി പൗരാവലിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിശപ്പുരഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി ഭക്ഷണശേഖരണത്തിനുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ നിര്‍വ്വഹിച്ചു.

ജെസിഐ പ്രസിഡന്റ് എന്‍ കെ സജിന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി സി ഐ കെ ജെ ബിനോയ് , എസ് ഐമാരായ ജോഷി അഗസ്റ്റിന്‍, അശോകന്‍ , രാജേഷ്, അഡ്വ.കെ കെ മാത്യു, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റിയംഗം ഒ വിജേഷ് ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റജി തോമസ്, ബിജോയ് ഏ.എം, പ്രമോദ് കുമാര്‍, ബിജു കുറുമുട്ടം, കൃഷ്ണദാസ്, ജിതിന്‍, നവനീത്, പ്രസാദ്, ജോളി, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍, ജെ എസ് ഐ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായി.

മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് പാവങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ ശാസ്ത്രീയമായി വിതരണം ചെയ്യുന്ന സംവിധാനമാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!