Breaking News
കൂളാക്കണം: ശരീരം ദുർബലമാകാൻ അനുവദിക്കരുത്

കണ്ണൂർ : ജില്ലയിലെ ചൂടു ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിവിധ രോഗബാധകൾ തടയാൻ, ചൂടിനെ നേരിടുന്ന തരത്തിൽ ജീവിതചര്യ മാറ്റണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ശരീരത്തിൽ ജലാംശം കൃത്യമായ അളവിൽ നിലനിർത്തണമെന്നും ഭക്ഷണരീതിയിൽ പ്രത്യേക ക്രമീകരണങ്ങൾ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.
ഇന്നലെയും ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെട്ടു. ചെമ്പേരിയിലാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.2 ഡിഗ്രി സെൽഷ്യസ്. വിമാനത്താവളത്തിനടുത്തും 38 ഡിഗ്രിക്കു മുകളിൽ ചൂട് അനുഭവപ്പെട്ടു. ചെറുവാഞ്ചേരി, ഇരിക്കൂർ, അയ്യൻകുന്ന്, ആറളം തുടങ്ങിയ മേഖലകളിൽ 37 ഡിഗ്രിക്കു മുകളിലായിരുന്നു ഇന്നലെ അനുഭവപ്പെട്ട ചൂട്.
ശരീരം ദുർബലമാകാൻ അനുവദിക്കരുത്
വേനലിന്റെ തളർച്ചയും വേനൽക്കാല രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കണം. ഉയർന്ന താപവും ഈർപ്പവും രോഗാണുക്കൾ പകരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമ്പോൾ മനുഷ്യശരീരത്തിന്റെ ബലം കുറയും. ശരീരോഷ്മാവ് കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ തോതു കുറയ്ക്കുകയാണു ചെയ്യുന്നത്. അതിനാൽ വിശപ്പു കുറയും.
വിയർപ്പു കൂടുന്നതിനാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. സൂര്യോദയത്തിനു മുൻപും ശേഷവുമാണു വ്യായാമം ചെയ്യേണ്ടത്. മദ്യം പോലുള്ള എല്ലാ ലഹരിയും വേനൽക്കാലത്ത് ഒഴിവാക്കാം
ത്വക്ക് രോഗങ്ങൾവരാതെ കരുതൽ
ത്വക്ക് രോഗങ്ങൾ വരാനുള്ള സാധ്യത ചൂടുകാലത്തു വളരെ കൂടുതലാണ്. ചൂടുകുരു, ഫംഗൽ ബാധ തുടങ്ങിയ രോഗങ്ങളെല്ലാം ശരീരത്തിൽ വിയർപ്പു തങ്ങിനിൽക്കുന്നതിനാൽ ഉണ്ടാകുന്നതാണ്. വിയർപ്പു തങ്ങിനിൽക്കാതിരിക്കാൻ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.
വായു സഞ്ചാരം കിട്ടുന്ന, പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രം തിരഞ്ഞെടുക്കാം. മറ്റുള്ളവരുടെ വസ്ത്രങ്ങൾ മാറി ഉപയോഗിക്കുന്ന ശീലം ചൂടുകാലത്തു വേണ്ട. കഴിയുമെങ്കിൽ ജീൻസ് പോലുള്ള വസ്ത്രങ്ങൾ വേനൽക്കാലത്ത് ഉപേക്ഷിക്കാം.
രണ്ടുനേരം തണുത്ത വെള്ളത്തിൽ കുളിക്കണം. ചൂടുകുരു പോലുള്ള രോഗമുള്ളവർ ശരീരത്തിൽ തണുപ്പു നിലനിർത്താൻ ശ്രമിക്കണം. വെയിലത്തിറങ്ങുന്നതിനു മുൻപ് സൺസ്ക്രീൻ ലോഷൻ പുരട്ടണം. ജെൽ രൂപത്തിലുള്ളതോ വെള്ളം പോലെയുള്ളതോ ആയ ലോഷനുകളാണു വേനൽക്കാലത്ത് ഉപയോഗിക്കേണ്ടത്. സ്കിൻ ഘടന അനുസരിച്ചുള്ള ലോഷൻ തിരഞ്ഞെടുക്കണം.
ഭക്ഷണത്തിൽ ശ്രദ്ധിക്കാം
∙ ദഹിക്കാൻ എളുപ്പമുള്ള ആഹാരം ശീലമാക്കുക.
∙ മധുരമുള്ളതും ജലാംശം അധികമുള്ളതുമായ പഴങ്ങൾ ധാരാളമായി ഉൾപ്പെടുത്തുക.
∙ അരി, ഗോതമ്പ്, ചെറുപയർ എന്നിവ ചൂടു കാലത്തു കഴിക്കാം.
∙ കൊഴുപ്പു കുറഞ്ഞ സൂപ്പ് ശീലമാക്കാം.
∙ പച്ചക്കറികളിൽ തക്കാളി, പാവയ്ക്ക, പടവലങ്ങ, വെണ്ടയ്ക്ക, വഴുതനങ്ങ, അമരയ്ക്ക എന്നിവ ധാരാളമായി ഉൾപ്പെടുത്താം.
∙ ഉരുളക്കിഴങ്ങ്, കപ്പ, കൂർക്ക, വെളുത്തുള്ളി എന്നിവ കുറയ്ക്കണം.
∙ പയറുവർഗങ്ങളിൽ ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ ഉപയോഗിക്കാം.
∙ മുതിര, വൻപയർ, എള്ള് എന്നിവ ശരീരോഷ്മാവു കൂടാൻ കാരണമാകും.
∙ മാമ്പഴം, വാഴപ്പഴം, മുന്തിരി, തണ്ണിമത്തൻ, ഇളനീർ, ചെറുപഴം എന്നിവ ധാരാളമായി ഉപയോഗിക്കാം. ചക്കപ്പഴം മിതമായ രീതിയിൽ മതി.
∙ ഫ്രിജിൽ വച്ചു തണുപ്പിച്ച വെള്ളം ഒഴിവാക്കി, മൺകുടത്തിൽ വച്ചു തണുപ്പിച്ച തിളപ്പിച്ച വെള്ളം ശീലമാക്കാം. രാമച്ചം, പതിമുകം, ചന്ദനം, നറുനീണ്ടി എന്നിവയിട്ടു വേനൽക്കാലത്തു വെള്ളം തിളപ്പിക്കാം.
∙ സംഭാരം, ലസി, ഇളനീർ എന്നിവ ചൂടകറ്റും. വിയർപ്പു മൂലമുള്ള ലവണ നഷ്ടത്തിനും പരിഹാരമാകും.
10 മുതൽ 3 വരെയുള്ള സമയത്തു നേരിട്ട് വെയിലേൽക്കുന്ന തരത്തിലുള്ള ജോലി ചെയ്യാതിരിക്കുകയാണ് ഇപ്പോൾ വേണ്ടത്. സൂര്യാതപം ഉണ്ടായാൽ രോഗിയെ വെയിലുള്ള സ്ഥലത്തു നിന്നു തണുത്ത സ്ഥലത്തേക്കു മാറ്റുക. തണുത്ത വെള്ളം കൊണ്ടു ശരീരം തുടയ്ക്കുക, ഐസ് വാട്ടർ ഉപയോഗിക്കരുത്. വസ്ത്രങ്ങൾ മാറ്റി ശരീരം തണുപ്പിക്കണം. വീശിയും ഫാൻ, എസി എന്നിവയുടെ സഹായത്താലും ശരീരം തണുപ്പിക്കുക. നനഞ്ഞ തുണി ഉപയോഗിച്ചും ശരീരം തണുപ്പിക്കാം. ഉടൻ വൈദ്യസഹായം തേടണം.
ഡോ.പി.ജ്യോതി ഡെർമറ്റോളജിസ്റ്റ്, ജില്ലാ ആസ്പത്രി
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്