അഷിത സ്മാരക പുരസ്‌കാരം സുഭാഷ് ചന്ദ്രന്

കോഴിക്കോട്: രണ്ടാമത് അഷിത സ്മാരക പുരസ്‌കാരം മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ സുഭാഷ് ചന്ദ്രന്. ചെറുകഥാസാഹിത്യത്തിന് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം.
കവിത വിഭാഗത്തില്‍ ഡോ. അനിത വിശ്വം, കഥയില്‍ ഡോ. എം.ടി ശശി, ബാലസാഹിത്യത്തില്‍ ഡോ. ആനന്ദന്‍ കെ.ആര്‍ എന്നിവരും പുരസ്‌കാരത്തിനര്‍ഹരായി.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഇ.പി രാജഗോപാലന്‍, ഡോ. ഖദീജാ മുംതാസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
അഷിത സ്മാരക സമിതിയാണ് പുരസ്‌കാരം നല്‍കിവരുന്നത്. പ്രശസ്തിപത്രവും ഫലകവും ഇരുപതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
ഈ മാസം ഇരുപത്തിയേഴിന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് അളകാപുരിയില്‍ വെച്ച് എഴുത്തുകാരി സാറാജോസഫ് പുരസ്‌കാരങ്ങള്‍ നല്‍കും.