ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു

Share our post

ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു. 71 വയസായിരുന്നു. സഹോദരന്‍ ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരാവയവങ്ങള്‍ തകരാറിലായതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും നടനുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഗണേഷ് അറിയിച്ചു. ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നും ഗണേഷ് വ്യക്തമാക്കി.

മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങളും നടനെ അലട്ടിയിരുന്നു. വെന്റിലേറ്ററിലായിരിക്കെ പുലര്‍ച്ചെ 4.30 യോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഗണേഷ് കൂട്ടിച്ചേര്‍ത്തു.

നുക്കഡ്, സര്‍ക്കസ് എന്നീ ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ താരമാണ് സമീര്‍. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെ വേഷവും സണ്‍ഫ്‌ലവര്‍ എന്ന വെബ് സീരിസിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടന്റെ മരണത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് നിരവധി താരങ്ങളും ആരാധകരും എത്തുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!