മൂന്നുവയസ്സുകാരന് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ 58-കാരന് 35 വര്‍ഷം തടവ്

ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 58-കാരന് 35 വര്‍ഷം തടവും 80,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു.
ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കന്‍ വീട്ടില്‍ വില്‍സനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷിച്ചത്.