അപകടഭീഷണിയുയർത്തി ഇരിട്ടി നഗരത്തിൽ ട്രാൻസ്ഫോർമർ

ഇരിട്ടി: യാതൊരു സുരക്ഷ സംവിധാനവുമൊരുക്കാതെ സ്ഥാപിച്ച ട്രാൻസ്ഫോർമർ കാൽനടയാത്രക്കാർക്കും ടാക്സി ഡ്രൈവർമാർക്കും അപകട ഭീഷണിയുയർത്തുന്നു.
ടൗണിൽ ടാക്സി സ്റ്റാൻഡ് റോഡിൽ നടപ്പാതയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറാണ് ജനത്തിനു ഭീഷണിയാകുന്നത്.
കെ.എസ്.ഇ.ബിയുടെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. ട്രാൻസ്ഫോർമറിന് ചുറ്റുവേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ടാക്സി ഡ്രൈവർമാരും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.