എറണാകുളം വാഴക്കാലയില്‍ ശ്വാസകോശരോഗി മരിച്ചു; ആരോപണവുമായി ബന്ധുക്കള്‍

Share our post

കൊച്ചി: എറണാകുളം വാഴക്കാലയില്‍ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് (70) ആണ് മരിച്ചത്. പുകശല്യത്തെ തുടര്‍ന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ രൂക്ഷഗന്ധമാണെന്നും ഈ സമയത്ത് ശ്വാസംമുട്ടല്‍ രൂക്ഷമായിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ബ്രഹ്‌മപുരത്തെ തീപിടിത്തത്തിനുശേഷം പുക വ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നാണ്‌ ലോറന്‍സിന്റെ ഭാര്യ ലിസി പറയുന്നത്.

വീട്ടില്‍വച്ചാണ് അദ്ദേഹം മരിച്ചത്. മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മരണകാരണത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ജില്ലാ ഭരണകൂടവും പ്രതികരിച്ചിട്ടില്ല


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!