ജിമ്മിൽ യുവതിക്കെതിരേ ലൈംഗികാതിക്രമം: ട്രെയിനർ അറസ്റ്റിൽ

തൃശൂർ: വടൂക്കര മനവഴിയിലുള്ള ജിമ്മിൽ വ്യായാമം ചെയ്യുകയായിരുന്ന യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ട്രെയിനർ അറസ്റ്റിൽ.
ഫോർമൽ ഫിറ്റ്നെസ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ തൈവളപ്പിൽ അജ്മലിനെ(26)യാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 22നാണ് കേസിനാസ്പദമായ സംഭവം. ജിമ്മിൽ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നത്.
ചേർപ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു ബലാത്സംഗക്കേസിലും പ്രതിയാണ് അജ്മൽ. എസ്ഐ അനുദാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.