15-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കോഴിക്കോട്ട് പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

കോഴിക്കോട്: പോക്സോ കേസ് പ്രതിയായ യുവതി രണ്ടുമാസത്തിന് ശേഷം അറസ്റ്റില്‍. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് എലത്തൂര്‍ ചെറുകുളം ജസ്ന (22) യെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയില്‍ ഡിസംബര്‍ 29-നാണ് പോലീസ് കേസെടുത്തത്. രണ്ടുദിവസംമുമ്പാണ് ഇവര്‍ നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്.
ജസ്നയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എസ്.ഐ. വിനയന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീരാജ്, മഞ്ജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.