എറണാകുളത്ത് മയക്കുമരുന്ന് വിതരണം ചെയ‌്തുവന്ന പ്രശസ്‌ത നായക നടനും ആശാനും പിടിയിൽ

Share our post

കൊച്ചി: എറണാകുളം ടൗണിൽ മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന കൊട്ടേഷൻ തലവനും, സിനിമാ താരവും എക്സൈസ് പിടിയിലായി. കൊച്ചി ഞാറയ്ക്കൽ കിഴക്കേ അപ്പങ്ങാട്ട് , ബ്ലാവേലി വീട്ടിൽ ആശാൻ സാബു എന്നറിയപ്പെടുന്ന ശ്യാം കുമാർ (38 വയസ്സ്), പ്രശസ്ത സിനിമാതാരമായ തൃശൂർ കാര്യാട്ടുകര സ്വദേശി മേലേത്ത് വീട്ടിൽ ചാർലി എന്ന് വിളിക്കുന്ന നിധിൻ ജോസ് (32 വയസ്സ്) എന്നിവരെയാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി.

കമ്മീഷണറുടെ മേൽ നോട്ടത്തിലുള്ള സ്പെഷ്യൽ ആക്‌ഷൻ ടീം പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 21 ഗ്രാം MDMA പിടിച്ചെടുത്തു.വധശ്രമം, അടിപിടി, ഭവന ഭേദനം, മയക്ക് മരുന്ന് കടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ആശാൻ സാബുവാണ് കൊച്ചിയിലെ മയക്ക് മരുന്ന് ശ്യംഖല നിയന്ത്രിച്ചിരുന്നത്. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട പത്തോളം പേരെ പലയിടങ്ങളിൽ നിന്ന് അസി.

കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നെങ്കിലും ആശാനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സിനിമാ നടനെ കൂട്ടുപിടിച്ച് ഇയാൾ MDMA കച്ചവടം വ്യാപിപ്പിച്ചിട്ടുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് ഇടപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് വിറ്റതിന്റെ കളക്ഷൻ എടുക്കുവാൻ ഏജന്റുമാരെ കാത്ത് നിൽക്കുകയായിരുന്ന ആശാൻ സാബുവിനെ എക്സൈസ് തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മൽപ്പിടുത്തത്തിലൂടെയാണ് എക്സൈസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത്. ആശാൻ തന്നെ നേരിട്ട് ബാംഗ്ലൂരിലുള്ള ഒരു നീഗ്രോയുടെ അടുത്തു നിന്ന് മയക്ക് മരുന്ന് വാങ്ങി കൊച്ചിയിൽ എത്തിച്ച ശേഷം സിനിമാ നടന്റെ സഹായത്തോടെ വിറ്റഴിച്ച് വരുകയായിരുന്നു. ആശാൻ സാബു നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാ നടൻ MDMAയുമായി പിടിയിലായത്.

അടുത്തിടെ ഇറങ്ങിയ ചലചിത്രങ്ങളിൽ “ചാർലി” എന്ന പേരിൽ ചില വേഷങ്ങൾ ചെയ്തിട്ടുള്ളയാളാണ് നിധിൻ ജോസ്. സിനിമാ മേഖലയിൽ മയക്കുമരുന്ന് വിതരണം നടത്തുന്നതിൽ ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഉണ്ടാകും.അസി. കമ്മീഷണർ ബി. ടെനിമോൻ, സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ , സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ.ഡി ടോമി, സ്പെഷ്യൽ സ്ക്വാഡ് സി.ഇ.ഒ മാരായ അഭിലാഷ് ടി.ആർ, ടി.പി. ജെയിംസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എറണാകുളം ടൗണിൽ മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന കൊട്ട്വേഷൻ തലവനും, സിനിമാ താരവും എക്സൈസ് പിടിയിലായി. കൊച്ചി ഞാറയ്ക്കൽ…


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!