കള്ളനോട്ടു കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റിലായതിന്റെ വിവരങ്ങളറിയാന്‍ എന്‍ .ഐ .എയും

കള്ളനോട്ടു കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റിലായതിന്റെ വിവരങ്ങളറിയാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെത്തി.
പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്ന സംശയം മൂലമാണിത്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ആലപ്പുഴ ഡിവൈ.എസ്.പി. പ്രത്യേകാന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.
കള്ളനോട്ടുകേസില്‍ എടത്വാ കൃഷി ഓഫീസര്‍ ഗുരുപുരം ജി.എം. മന്‍സിലില്‍ എം. ജിഷമോള്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
ഇപ്പോള്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള ഇവരില്‍നിന്നു കിട്ടിയ വിവരം പോലീസ് എന്‍.ഐ.എ. ക്കു കൈമാറി