എച്ച്3എന്‍2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

എച്ച്3എന്‍2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
ഹരിയാനയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 90 പേര്‍ക്ക് എച്ച്3എന്‍2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മരണം സംഭവിച്ചത് കര്‍ണാടകയിലായിരുന്നു.
കര്‍ണാടകയില്‍ 82 വയസുകാരനായിരുന്ന ഹിര ഗൗഡയാണ് മാര്‍ച്ച് 1ന് എച്ച്3എന്‍2 പനി ബാധിച്ച് മരിച്ചത്. മരണകാരണം എച്ച്3എന്‍2 വൈറസ് തന്നെയാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാനയില്‍ രാജ്യത്തെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
ഹോങ്ങ് കോങ്ങ് ഫ്ളൂ എന്നും അറിയപ്പെടുന്ന എച്ച്3എന്‍2 ന്റെ ലക്ഷണങ്ങള്‍ പനി, ചുമ, മേലുവേദന, മൂക്കൊലിപ്പ് എന്നിവയാണ്. ചിലരില്‍ ഛര്‍ദി, വയറിളക്കം എന്നിവയും കണ്ടുവരാറുണ്ട്. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും 65 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരിലുമാണ് വൈറസ് കൂടുതലായും കണ്ടുവരുന്നത്. ഗര്‍ഭിണികളെയും വൈറസ് കൂടുതലായി ബാധിച്ച് കാണാറുണ്ട്.
കുറച്ച് ദിവസങ്ങളായിട്ടും വിട്ട് മാറാത്ത പനിയുള്ളവര്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ കഴിക്കാന്‍ പാടുള്ളുവെന്നും വിദഗ്ധര്‍ വ്യക്തമാക്കി.