പേരാവൂർ ഞണ്ടാടിയിൽ ഫാം ഗേറ്റ് കളക്ഷൻ സെന്റർ തുടങ്ങി

പേരാവൂർ: വി.എഫ് പി.സി.കെ ഫാം ഗേറ്റ് കളകഷൻ സെന്റർ പേരാവൂർ ഞണ്ടാടിയിൽ വാർഡ് അംഗം വി.എം.രഞ്ജുഷ ഉദ്ഘാടനം ചെയ്തു.കർഷക സമിതി പ്രസിഡന്റ് പി.പി. അശോകൻ അധ്യക്ഷനായി . വി .എഫ് .പി .സി .കെ മാർക്കറ്റിംഗ് മാനേജർ പി.കെ. ജ്യോതിഷ് കുമാർ പദ്ധതി വിശദീകരിച്ചു.
ബബിത ,കെ. ദശാനനൻ എന്നിവർ സംസാരിച്ചു.അതത് പ്രദേശത്തെ കർഷകരിൽ നിന്നും അവരുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിനാണ് ഫാം ഗേറ്റ് കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നത്.