മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം

Share our post

കൊച്ചി: സംസ്ഥാനത്ത് 50, 100, 200 രൂപ മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. ഒരു മാസമായി ജില്ലാ ട്രഷറികളിൽ ആവശ്യത്തിനു പത്രങ്ങൾ എത്തുന്നില്ല. നാസിക്കിൽ അച്ചടിച്ച് എത്തിച്ച മുദ്രപ്പത്രങ്ങൾ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുകയാണ്. ജില്ലാ ട്രഷറികളിലെ സ്റ്റാമ്പ് ഡിപ്പോ ജീവനക്കാർ ഇതു കൈപ്പറ്റാത്തതിനാൽ ദുരിതം അനുഭവിക്കുന്നത് ജനങ്ങളും വെണ്ടർമാരുമാണ്.

മുദ്രപ്പത്രം വാങ്ങാൻ പോകാൻ പണമില്ലെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടെ മറുപടിയെന്ന് വെണ്ടർമാർ പറഞ്ഞു. ചെറിയ വിലയുടെ മുദ്രപ്പത്രങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾക്ക് ഉയർന്ന തുകയുടെ പത്രം വാങ്ങേണ്ട അവസ്ഥയാണിപ്പോൾ.

 വാടക പുതുക്കൽ വെല്ലുവിളി
കെട്ടിടവാടക പുതുക്കലിന് വേണ്ടത് 200രൂപ (രണ്ട് 100 രൂപ പത്രം) പത്രമാണ്. ഇപ്പോൾ 500 രൂപ പത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇതും വേണ്ടത്ര ലഭിക്കാനില്ല.

ഉപയോഗങ്ങൾ

50 രൂപ

ജനന, മരണ സർട്ടിഫിക്കറ്റുകൾക്ക്
സ്‌കൂൾ സർട്ടിഫിക്കറ്റ് കോപ്പികൾക്ക്

100 രൂപ

നോട്ടറി അറ്റസ്‌റ്റേഷൻ
സത്യവാങ്മൂലങ്ങൾ

200 രൂപ

വാഹനക്കരാർ, വാടക ചീട്ട്, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ, ബാങ്ക് വായ്പ ഉടമ്പടി
ബിൽഡിംഗ് പെർമിറ്റ്, ബോണ്ട്, സർട്ടിഫിക്കറ്റുകളിലെ തിരുത്ത്, സമ്മതപത്രങ്ങൾക്ക്

(200 രൂപയുടെ ഒറ്റപ്പത്രം അച്ചടിക്കാത്തതിനാൽ രണ്ട് 100 രൂപ പത്രങ്ങൾ ഒന്നിച്ച് വേണം)

500 രൂപ
പവർ ഒഫ് അറ്റോർണി

1,000 രൂപ

ആധാരം, ഇഷ്ടദാനം, വലിയ വിലയുടെ പത്രങ്ങൾക്കൊപ്പം ചേർക്കാൻ

5,000
കമ്പനി, പാർട്ണർഷിപ്പ് രജിസ്‌ട്രേഷനുകൾ

10,000, 15,000, 20,000, 25,000

(വലിയ തുകകളുടെ മുദ്രപ്പത്രങ്ങൾ വസ്തു സംബന്ധമായ കാര്യങ്ങൾക്കും പാർട്‌ണർഷിപ്പ് ഡീലുകൾക്കും)

നിരവധി പേരാണ് പത്രങ്ങൾ ലഭിക്കാതെ മടങ്ങുന്നത്.
സജീവൻ
വെണ്ടർ, എറണാകുളം

ഒരാഴ്ചയ്ക്കുള്ളിൽ മുദ്രപ്പത്രങ്ങൾ ലഭ്യമാക്കും.
രാജീവ് . വി.ഒ
ജില്ലാ ട്രഷറി ഓഫീസർ

എറണാകുളം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!