ജര്‍മ്മന്‍ പള്ളിയില്‍ വെടിവെപ്പ്; ഏഴു പേര്‍ കൊല്ലപ്പെട്ടു, അക്രമിയും മരിച്ചതായി റിപ്പോർട്ട്

ഹാംബെര്‍ഗ്: ജര്‍മ്മനിയില്‍ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഹാംബര്‍ഗിലെ യഹോവ വിറ്റ്‌നസ് സെന്ററിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. മരിച്ചവരില്‍ കൊലയാളിയുമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.
സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഹാംബര്‍ഗ് മേയര്‍ പീറ്റര്‍ ടിഷെന്‍ഷര്‍ പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ട്വിറ്ററില്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി തീവ്രവാദി ആക്രമണങ്ങള്‍ ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 2020 ഫെബ്രുവരിയില്‍ ഹനാവിലുണ്ടായ വെടിവെപ്പില്‍ പത്തു പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.