ലോക്ഡൗണ്‍ കാലത്ത് ഗര്‍ഭിണികളായത് 46 പെണ്‍കുട്ടികള്‍; പോക്‌സോ കേസുകളില്‍ ഞെട്ടിക്കുന്ന വര്‍ധന

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ പോക്‌സോ കേസുകളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവെന്ന് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിനിടെ ആയിരത്തിലധികം കേസുകളാണ് വര്‍ധിച്ചത്.

ലോക്ഡൗണ്‍ കാലത്താണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമത്തിനിരയായതെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.

2020-ല്‍ 3056 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2021-ല്‍ ഇത് 3559 എണ്ണമായും 2022-ല്‍ 4586 ആയും ഉയര്‍ന്നു. ലോക്ഡൗണ്‍ കാലത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത 46 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ഗര്‍ഭിണികളായി. ഇതില്‍ 23 പേര്‍ പ്രസവിക്കുകയും ചെയ്തു.

കുട്ടികള്‍ വീടുകളില്‍ തന്നെ കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് കൂടുതല്‍ ലൈംഗികാതിക്രമങ്ങളുണ്ടായതെന്നത് ഞെട്ടിക്കുന്നതാണ്. വീടിനകത്തുപോലും കുട്ടികള്‍ സുരക്ഷിതരല്ലേ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!