വൈദ്യുതി ലൈൻ അറ്റകുറ്റപ്പണികൾക്കായി എയർ ലിഫ്‌റ്റെത്തി

കണ്ണൂർ: ജില്ലയിലെ വൈദ്യുതി ലൈൻ പ്രവൃത്തികൾക്കായി എയർ ലിഫ്റ്റ് വണ്ടികളെത്തി. കണ്ണൂർ, ശ്രീകണ്‌ഠപുരം സർക്കിളുകളിലാണ് ഒരോ എയർ ലിഫ്‌റ്റുകൾ അനുവദിച്ചത്.
ഡ്രൈവർമാരെ നിശ്‌ചയിച്ച് കഴിഞ്ഞാൽ പ്രവൃത്തി തുടങ്ങും. വൈദ്യുതി തൂണിൽ കയറാതെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ നടത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
അപകടവും കുറയും. പോസ്‌റ്റിൽ കയറിയുള്ള ലൈൻ അറ്റകുറ്റപ്പണികൾക്കിടയിൽ ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിരുന്നു. ഇതൊഴിവാക്കാൻ എയർലിഫ്‌റ്റ് പ്രയോജനപ്പെടും.
ലൈൻമാന്മാർക്ക് വണ്ടിക്കുള്ളിലിരുന്ന് അറ്റകുറ്റപ്പണി നടത്താം. കേടായ തെരുവുവിളക്ക് ഉൾപ്പെടെ മാറ്റുന്നതിനും ഉപകരിക്കും.
ഉന്തിനീക്കുന്ന വണ്ടികളാണ് ഇപ്പോൾ തെരുവുവിളക്ക് മാറ്റുന്നതിന് ഉപയോഗിക്കുന്നത്. ആദ്യ ഘട്ടങ്ങളിൽ എയർലിഫ്‌റ്റ് നഗര പ്രദേശങ്ങളിലാണ് പരീക്ഷിക്കുക.