ഐസ്‌ക്രീം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ആറുവയസ്സുകാരിയെ പീഡിപ്പിച്ചു; മറുനാടന്‍ തൊഴിലാളി അറസ്റ്റില്‍

വളപട്ടണം(കണ്ണൂര്‍): ആറുവയസ്സുകാരിയെ പീഡിപ്പിച്ച ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റില്‍. പൊയ്ത്തുംകടവ് പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളി താത്തയ്യയെ (37) ആണ് വളപട്ടണം എസ്.ഐ. കെ.കെ. രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കുട്ടി ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോക്‌സോ നിയമപ്രകാരം കേസെടുത്തു.