ജില്ലാതല റോബട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റെയിസെറ്റ് പ്രദർശനം

Share our post

പാപ്പിനിശ്ശേരി : ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന കണ്ടുപിടിത്തങ്ങളുടെ രാജാക്കന്മാരായി ജില്ലയിലെ ടിങ്കറിങ് ലാബ് സ്കൂൾ വിദ്യാർഥികൾ. അരോളി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാതല റോബട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റെയിസെറ്റ് പ്രദർശനം വിസ്മയക്കാഴ്ചയൊരുക്കി. അരോളി സ്കൂൾ വിദ്യാർഥികൾ നിർമിച്ച കുഞ്ഞൻ റോബട്ടാണു പ്രദർശനം കാണാനെത്തുന്നവരെ സ്വീകരിക്കുന്നത്.

ജില്ലയിലെ 15 വിദ്യാലയങ്ങളിൽ നിന്ന് 95 വിദ്യാർഥികൾ 60ൽ അധികം കണ്ടുപിടിത്തങ്ങൾ അവതരിപ്പിച്ചു. കതിരൂർ ജിവിഎച്ച്എസ്എസ് വിദ്യാർഥികളുടെ ട്രെയിൻ സെക്യൂരിറ്റി സിസ്റ്റം എന്ന മൊബൈൽ ആപ്പ് ട്രെയിൻ യാത്രക്കാർക്കു സുരക്ഷ ഉറപ്പാക്കാനുള്ളതാണ്.

വേവിങ് റോബട് വിവിധ യന്ത്രങ്ങളുടെ നവീന മാതൃകകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാതൃകകളും ഒരുക്കിയിരുന്നു. സ്കൂളിലെ കുഞ്ഞൻ റോബട് നൽകിയ പുസ്തകം സ്വീകരിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ.രത്നകുമാരി അധ്യക്ഷത വഹിച്ചു.

ഹയർസെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടർ കെ.എച്ച്.സാജൻ മുഖ്യാതിഥിയായി. എസ്എസ്കെ ജില്ലാ കോ ഓർഡിനേറ്റർ ഇ.സി.വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.അജിത, ഡിഇഒ കെ.സുനിൽകുമാർ, എസ്എസ്കെ ഡിപിഒ ടി.പി.അശോകൻ, എഇഒ പി.വി.വിനോദ് കുമാർ, ബിപിസി കെ.പ്രകാശൻ, പ്രിൻസിപ്പൽ കെ.വി.സുരേന്ദ്രൻ, പ്രധാനാധ്യാപിക പി.പി.റിമ, ടി.അജയൻ, കെ.വി.അരുണ, എം.കെ.സുനന്ദ്, കെ.സി.മഹേഷ്, കെ.വി.ഗിരിജ, എം.മനോജ് കുമാർ, എ.സിന്ധു എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!