108 ആംബുലന്‍സ് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം; ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍

കണ്ണൂര്‍: 108 ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും നഴ്‌സ്മാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
എല്ലാ ആംബുലന്‍സുകളും 24 മണിക്കൂര്‍ ഷെഡ്യുളിലേക്ക് മാറ്റണമെന്നും ജീവനക്കാര്‍ക്ക് വാഹനത്തില്‍ കിടന്നുറങ്ങേണ്ട അവസ്ഥയൊഴിവാക്കി വിശ്രമ മുറി അനുവദിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.പി.ധനേഷ്,പി.പുരുഷോത്തമന്‍,കെ.ജയരാജന്‍,കെ.ലിജിന്‍,ഡെറിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.
മികച്ച സേവനം നടത്തിയ സജിമോന്‍ , സിനു , വിഷ്ണു, അമീര്‍ എന്നിവരെ ആദരിച്ചു.ഭാരവാഹികള്‍:കെ.ജയരാജന്‍(പ്രസി.),കെ.ലിജിന്‍,ഷില്‍ജ ഫ്രാന്‍സിസ് (വൈസ് .പ്രസി.),എ.പി.ധനേഷ് (സെക്ര.), ജിജേഷ് വിജയന്‍ ,ഡെറിന്‍ ബാബു(വൈസ്.പ്രസി.),സൈനുല്‍ ആബിദ്(ഖജാ.).