പഴശ്ശി പദ്ധതി പ്രദേശത്തെ മരങ്ങൾ തീയിട്ട് നശിപ്പിക്കുന്നു

ഇരിട്ടി : പഴശ്ശി പദ്ധതി പ്രദേശത്തെ മരങ്ങൾ തീയിട്ടു നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി സംശയം. ഇരിട്ടി പുതിയ ബസ്റ്റാൻഡിനോട് ചേർന്നതും പഴയ ബസ്റ്റാൻഡിലെ കടകൾ പിന്നിലെ കൂറ്റൻ മരങ്ങളാണ് തീയിട്ട് നശിപ്പിക്കാൻ ശ്രമം നടത്തുന്നതായി സംശയിക്കുന്നത്.
ഈ ഭാഗത്തെ കടകൾക്കു പിൻവശത്തുള്ള പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പ്രദേശത്തെ മരങ്ങളോട് ചേർത്ത് പ്ലാസ്റ്റിക്, തുണി അടക്കമുള്ള മാലിന്യങ്ങൾ തള്ളുകയും ഇവയ്ക്കു തീ വയ്ക്കുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഇങ്ങനെ കൂട്ടിയിട്ട മാലിന്യത്തിനു തീ കൊടുത്തപ്പോൾ 2 വലിയ മരങ്ങളുടെ അടിഭാഗമാണ് കത്തിയത്. പ്രദേശത്ത് മാലിന്യം തള്ളുന്നതും പതിവാണ്.