തലശ്ശേരിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; യൂത്ത് ലീഗ് നേതാക്കൾ അറസ്റ്റിൽ

തലശ്ശേരി: മുഖ്യമന്ത്രിക്കെതിരെ തലശ്ശേരിയിൽ യൂത്ത് ലീഗ് കരിങ്കൊടി. ശനിയാഴ്ച രാത്രി തലശ്ശേരി ടൗണിൽ ട്രാഫിക് യൂനിറ്റ് പരിസരത്താണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുവരുമ്പോൾ പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു. ഉടനെ പൊലീസെത്തി നേതാക്കളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ജില്ല യൂത്ത് ലീഗ് സെക്രട്ടറി തസ്ലീം ചേറ്റംകുന്ന്, മണ്ഡലം പ്രസിഡന്റ് റഷീദ് തലായി, എം.എസ്.എഫ് ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത്, മുനീർ കൈവട്ടം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.