കാഴ്‌ചകൾ വൈകില്ല, നടപടികൾ വേഗത്തിൽ

പിണറായി: ധർമടം മണ്ഡലത്തിലെ ചിറക്കുനിയിൽ കെ.എസ്എഫ്ഡിസിയുടെ മൾട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവും, പിണറായി ചേരിക്കലിലെ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സ്ഥലവും സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ചിറക്കുനിയിലെ രാജ് കമൽ ടാക്കീസ് ഉൾപ്പെടുന്ന 65 സെന്റ് ഭൂമിയാണ് മന്ത്രി സന്ദർശിച്ചത്.
സ്ഥലം ഏറ്റെടുക്കാൻ മൂന്നുകോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. ഒരുവർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തി തുടങ്ങും. രണ്ട് വലിയ സ്ക്രീനുൾപ്പടെ മൂന്നു സ്ക്രീനുള്ള തിയറ്ററാണ് നിർമിക്കുക. ചിത്രകാരൻമാർക്കുള്ള ആർട്ട് ഗാലറിയുമുണ്ടാകും.
മാഹിയോട് ചേർന്ന സ്ഥലാമയതിനാൽ ഫ്രഞ്ച് സിനിമയുടെ പാരമ്പര്യവും രീതികളും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലാവും തിയേറ്റർ കോംപ്ലക്സ് നിർമ്മിക്കുകയെന്ന് കെ.എസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു.
ചേരിക്കലിൽ പിണറായി ശിൽപഗ്രാമത്തിനായി അക്വയർ ചെയ്ത 4.5 ഏക്കറാണ് മന്ത്രി സന്ദർശിച്ചത്. സൗത്ത് സോൺ സെന്ററിന്റെ ഉപകേന്ദ്രമായാണ് ശിൽപഗ്രാമം നിർമിക്കുക. കണ്ടൽ ഒഴിച്ചുള്ള ബാക്കി സ്ഥലം കൂടി ഏറ്റെടുക്കും.
24 കോടി രൂപ ഭരണാനുമതിയായി. ഭൂമി തരം മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി. കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും തുടരും.മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ .കെ രവി, പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ .കെ രാജീവ