ലഹരിക്കെതിരെ തൊണ്ടിയിൽ ബോധവത്കരണ സദസ്

തൊണ്ടിയിൽ :സാമൂഹ്യ വിപത്തുകളായമദ്യം, ലഹരി വസ്തുക്കൾ എന്നിവ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾജനങ്ങളുടെ മുൻപിൽ ഏത്തിക്കുന്നതിനായിമദ്യ നിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി തൊണ്ടിയിൽ ടൗണിൽ ബോധവത്ക്കരണ സദസ് നടത്തി.
മദ്യനിരോധനസമിതി ജില്ലാ സെക്രട്ടറി തോമസ് വരകുകലായിൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് മദ്യനിരോധന സമിതി പ്രസിഡന്റ് ജോസഫ് നിരപ്പേൽ അധ്യക്ഷത വഹിച്ചു.
വി.സി.ജോർജ്,നൂറുദ്ദീൻ മുള്ളേരിക്കൽ,പ്ലാസിഡ് ആന്റണി, ജെയിംസ്നാഡികുന്നേൽ, കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു.മദ്യം ,മയക്കുമരുന്ന് ,രാസ ലഹരി, ന്യൂജൻ ലഹരി വസ്തുക്കൾ,സർക്കാരിന്റെ മദ്യനയം എന്നിവയെല്ലാം സദസിൽ ചർച്ച ചെയ്തു.