പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തി,തട്ടിയത് 12 ലക്ഷവും കാറും; 45-കാരിയുടെ പരാതിയില്‍ യുവാവ് പിടിയില്‍

Share our post

വട്ടപ്പാറ(തിരുവനന്തപുരം): യുവതിയെ പീഡിപ്പിച്ച് നഗ്‌നദൃശ്യം പകര്‍ത്തുകയും ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌തെന്ന കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം കന്യാകുളങ്ങര കൊച്ചാലുംമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സറി(30)നെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം സ്വദേശിനിയായ 45-കാരിയാണ് യുവാവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. മൂന്നുവര്‍ഷം മുന്‍പ് സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് ആരോപണം. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി 12 ലക്ഷം രൂപയും 19 പവന്‍ സ്വര്‍ണാഭരണവും കാറും തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നുണ്ട്.

പ്രതിയായ അന്‍സര്‍ വിവാഹിതനാണ്. മറ്റുസ്ത്രീകളില്‍നിന്നും ഇയാള്‍ സമാനരീതിയില്‍ പണം തട്ടിയെടുത്തതായി സൂചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. വട്ടപ്പാറ സി.ഐ. ശ്രീജിത്ത്, എസ്.ഐ.മാരായ സുനില്‍ കുമാര്‍, ശ്രീലാല്‍, എ.എസ്.ഐ. സജീഷ് കുമാര്‍, സി.പി.ഒ.മാരായ ജയകുമാര്‍, ശ്രീകാന്ത്, റിജാഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!