കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളജിൽ അധ്യാപക നിയമനം

വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളജിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത തൊഴിലധിഷ്ഠിത ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് കോഴ്സിൽ ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷനറി, ഫ്രഞ്ച് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി മണിക്കൂർ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 10ന് രാവിലെ 10ന് ബന്ധപ്പെട്ട രേഖകൾ സഹിതം കോളജിൽ ഹാജരാകണം. ഫോൺ: 9567463159, 0490 2353600.