കടയിൽ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകൾ; ആശങ്ക; അന്വേഷണം വേണമെന്ന് ആവശ്യം

കടയിൽ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകൾ കണ്ടെത്തി. താനാളൂരിലെ കടയിൽ നിന്ന് വൈകുന്നേരം താനാളൂരിലെ മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബന്നിൽ നിന്ന് ഒരെണ്ണം ഇന്ന് രാവിലെ ഹാജിയുടെ പേരമകൻ ബൺ പൊട്ടിച്ച് കഴിക്കുമ്പോഴാണ് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകൾ കണ്ടത്.
മൂന്ന് ഗുളികകൾ കുട്ടി കഴിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. കമ്പനി ഉടമയെ വിവരമറിയിച്ചതനുസരിച്ച് കടയിൽ നിന്ന് ബാക്കിയുള്ളവ കടയിൽ നിന്നും തിരിച്ചു കൊണ്ടു പോയി. വെള്ള നിറത്തിലുള്ള ഗുളികക്ക് പ്രത്യേക രസമോ വാസനയോ ഇല്ല.
അതേസമയം, ക്രീം ബന്നിൽ എങ്ങനെ ഗുളികകൾ എത്തി എന്നത് വ്യക്തമല്ല. പഞ്ചായത്ത് അംഗം, താനാളൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് വകുപ്പിന് അറിയിച്ചെതിനെ തുടർന്ന് വിവരം ഫുഡ് സേഫ്റ്റി വകുപ്പിന് അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. ക്രീം ബന്നിൽ ഗുളിക കണ്ടെത്തിയ സംഭവത്തെ പറ്റി അന്വേഷണം നടത്തണമെന്ന് നാട്ടുകാർ.