ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം

കണ്ണൂര്‍ :ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം.പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടിയില്‍ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി ടി. രഗിലാഷ് വിജയിച്ചു.146 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് വിജയിച്ചത്.
എല്‍ഡിഎഫ് 521 ,യു.ഡി.എഫ് 375 ,എന്‍.ഡി.എ 253 ,അപരസ്ഥാനാര്‍ത്ഥികളായ കെ .പി സുഭാഷ് 11,സുഭാഷ് കക്കണ്ടി 2 വോട്ടും നേടി.
ശ്രീകണ്ഠാപുരം മുനിസിപ്പല്‍ കൗണ്‍സില്‍ 23ാം വാര്‍ഡ് കോട്ടൂരില്‍ എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി കെ .സി അജിത 189 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
അജിത 443 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സവിത 254 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി ടി .ഒ ഇന്ദിര 5 വോട്ടും നോട്ടും മയ്യില്‍ ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ് വള്ളിയോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ .പി രാജന്‍ 301 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയച്ചു.രാജന് 656 വോട്ടും,യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മനാഫ് കൊട്ടപ്പൊയില്‍ 355 വോട്ടും ,ബിജിപി സ്ഥാനാര്‍ത്ഥി ഗിരീഷ് സി .കെ 38 വോട്ടും നേടി.