തട്ടിപ്പ് കേസ് പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ

തളിപ്പറമ്പ്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിലെ പ്രതി 18 വർഷത്തിന് ശേഷം വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ പള്ളിക്കുന്ന് കുടിയാക്കണ്ടി സുജിത്ത് വാസുദേവനെയാണ് (54) വിദേശത്ത് നിന്നു തിരിച്ച് വരുന്നതിനിടയിൽ ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
2005ൽ ഇരിട്ടി കീഴൂർ സ്വദേശിയായ രതീഷ് എന്നയാളെ 15,000 രൂപ വേതനമുള്ള ജോലി വാഗ്ദാനം ചെയ്ത് മലേഷ്യയിലെത്തിച്ച ശേഷം ജോലി നൽകാതെ വഞ്ചിച്ചെന്നാണു കേസ്
8 പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണു കേസ്. തളിപ്പറമ്പ് എസ്ഐമാരായ മനോജ്, ദിലീപൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സുജിത്ത് ഇതിലെ 3ാം പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ സുജിത്തിന് ജാമ്യം അനുവദിച്ചു.