കുടിവെള്ളം കിട്ടാത്തത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി

Share our post

കുടിവെള്ളം കിട്ടാത്തത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. ശുദ്ധജല ക്ഷാമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതിയുണ്ടെന്നും ഗൗരവത്തിലെടുക്കേണ്ട വിഷയമാണിതെന്നും കൊച്ചിയിലെ കുടിവെള്ളം മുടങ്ങിയ സംഭവത്തില്‍ ഹൈക്കോടതി നിരീക്ഷിച്ചു.

വാര്‍ട്ടര്‍ അതോറിറ്റി വിഷയം ഗൗരവത്തില്‍ എടുക്കണം. ഒന്നരമാസമായി വെള്ളം കിട്ടാനില്ലെന്ന് നെട്ടൂരിലെ ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചു.

ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും കാര്യമായി ഇടപെട്ടില്ലെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. വിഷയം മറ്റന്നാള്‍ പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!