ആകാശ് തില്ലങ്കേരി അതീവ സുരക്ഷാ ബ്ലോക്കിൽ, ഇന്നോവ വിൽപനയ്ക്കെന്ന് വീട്ടുകാർ

Share our post

ക​ണ്ണൂ​ർ: ക്വ​ട്ടേ​ഷ​ൻ നേ​താ​വ് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ​യും കൂ​ട്ടാ​ളി ജി​ജോ​യെ​യും പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജയിലി​​ലെ പ​ത്താം ബ്ലോ​ക്കി​ല്‍. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​തീ​വ സു​ര​ക്ഷാ ബ്ലോ​ക്കാ​ണി​ത്.

ഈ ​ബ്ലോ​ക്കി​ൽ ഉ​ള്ള​തി​ൽ ഭൂ​രി​ഭാ​ഗ​വും ഗു​ണ്ട ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​വ​രാ​ണ്. ഇ​രു​വ​ര്‍​ക്കും പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ജ​യി​ലി​ലാ​യ​തി​ന് പി​ന്നാ​ലെ ആ​കാ​ശ് തി​ല്ല​ങ്കേ​രി കാ​ർ വി​ൽ​പ​ന​യ്ക്ക് വ​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് ഫേ​സ്ബു​ക്കി​ൽ കാ​ർ വി​ൽ​പ​നയ്​ക്ക് വ​ച്ച​തി​ന്‍റെ പ​ര​സ്യം എ​ത്തി​യ​ത്. 2011 മോ​ഡ​ൽ ഇ​ന്നോ​വ കാ​റാ​ണ് ഏ​ഴ് ല​ക്ഷം രൂ​പ​യ്ക്ക് വി​ൽ​പ​ന​യ്ക്ക് വ​ച്ച​ത്.

ജ​യി​ലി​ൽ ആ​യി മൂ​ന്ന് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ആ​കാ​ശി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ നി​ന്നും വി​ൽ​പ്പ​ന പ​ര​സ്യം ചെ​യ്തു​ള്ള പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സാ​മ്പ​ത്തീ​ക പ്ര​തി​സ​ന്ധി ഉ​ള്ള​ത് കൊ​ണ്ടാ​ണ് വാഹനം വി​ൽ​പ​ന​യ്ക്ക് വ​ച്ച​ത് എ​ന്നാ​ണ് ആ​കാ​ശി​ന്‍റെ അ​ച്ഛ​ൻ ര​വീ​ന്ദ്ര​ൻ പ​റ​യു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!