മാനന്തവാടി-പേരാവൂർ-മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാത; ഭൂമി ഏറ്റെടുക്കാൻ 964 കോടി

പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-ബോയ്‌സ്ടൗൺ-പേരാവൂർ-മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതക്ക് ഭൂമി ഏറ്റെടുക്കാൻ 964 കോടി രൂപയുടെ കിഫ്ബി ഫണ്ടിന് അനുമതി ലഭിച്ചു.ഇതോടെ നാലുവരിപ്പാതയുടെ നിർമാണ പ്രവൃത്തികൾ ത്വരിതഗതിയിലാവും.
മാനന്തവാടി മുതൽ അമ്പായത്തോടെ വരെ രണ്ട് വരിയും അവിടെ നിന്ന് വിമാനത്താവളം വരെ നാലുവരിയുമായാണ് പാത നിർമിക്കുന്നത്.പാതയുടെ സർവേയും അതിരുകല്ല് സ്ഥാപിക്കലും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
കേളകം,പേരാവൂർ,മാലൂർ പഞ്ചായത്തുകളിലെ സമാന്തര റോഡുകളുടെ അതിരുകല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്.ഇത് ഉടൻ പൂർത്തിയാക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അസി.എക്‌സികുട്ടീവ് എഞ്ചിനീയർ സജിത്ത് പറഞ്ഞു.ഭൂമി ഏറ്റെടുക്കാൻ 964 കോടി രൂപ അനുവദിച്ചതോടെ ഏറ്റെടുക്കൽ നടപടികൾ ഉടനാരംഭിക്കുമെന്നാണ് അറിയുന്നത്.