കണ്ണൂരില്‍ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: 46-കാരന് മരണം വരെ തടവ്

തളിപ്പറമ്പ്(കണ്ണൂര്‍): രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പരിയാരം തൊണ്ടന്നൂരിലെ തമ്പിലാന്‍ ഹൗസില്‍ ടി. സുനിലിന് (46) മരണം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി സി. മുജീബ് റഹ്‌മാനാണ് ശിക്ഷിച്ചത്.