മേൽമുരിങ്ങോടി ഉപതിരഞ്ഞെടുപ്പ് സമാധാനപരം; വോട്ടെണ്ണൽ നാളെ

പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിൽ വോട്ടെടുപ്പ് സമാധാനപരം.പന്ത്രണ്ട് മണിയോടെ 40 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ പത്ത് മണിക്ക് പേരാവൂർ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടക്കും.10.30 ഓടെ ഫലമറിയാം.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കക്ഷിനില
എൽ. ഡി. എഫ് സ്വതന്ത്രൻ : പുതിയ വീട്ടിൽ രാജീവൻ (രാജീവ് മാസ്റ്റർ ): 650+ 5 പോസ്റ്റൽ വോട്ട് = 655
യു. ഡി. എഫ്. സ്വതന്ത്രൻ :മത്തായി ഏറത്ത് (തങ്കച്ചൻ): 375
ബി. ജേ. പി : ബാബു നീലാഞ്ജനം: 138+ 1 പോസ്റ്റൽ വോട്ട് =139
ആകെ വോട്ടുകൾ : 1416
പോൾ ചെയ്തത് : 1169
അസാധു : 1
ഭൂരിപക്ഷം : 280