ആർ .എസ്.എസ്-ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തെ ഫലപ്രദമായി എതിര്‍ക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനാകുന്നില്ല: എം. വി ഗോവിന്ദന്‍

Share our post

തിരുവനന്തപുരം: പ്രതിപക്ഷ മുക്ത ഭാരതം എന്നതാണ് ആര്‍.എസ്എസ് -ബിജെപി അജണ്ടയെന്ന് സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയാല്‍ അത്തരം മേഖലകളില്‍ എം.എല്‍.എ മാരെ നൂറ് കോടി കൊടുത്ത് പിടിക്കുകയാണവര്‍.

പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് കൈപിടിയില്‍ ഒതുക്കുക എന്നതിന്റെ ഉന്നം പ്രതിപക്ഷ മുക്ത ആർ .എസ് .എസ് ഭാരതമാണ്-അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ .എസ്.എസ്-ബിജെപി വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനത്തെ ഫലപ്രദമായി എതിര്‍ക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനാകുന്നില്ല. ഇതിന്റെ പ്രധാന ഉദാരഹണമാണ് മുതലമട ഗ്രാമ പഞ്ചായത്തിലുണ്ടായത്. അവിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് ഇടതിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടി മുന്നോട്ട് വന്നു. അവിടെ മാത്രമല്ല, വിവിധ പഞ്ചായത്തുകളില്‍ ഇത്തരം ബന്ധം കേരളത്തില്‍ രൂപപ്പെട്ട് വരുന്നത് കാണാനാകും.

ജമായത്ത് ഇസ്ലാമി – ആർ .എസ്.എസ് ചര്‍ച്ചയെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നില്ല എന്നതും ഇക്കാര്യത്തില്‍ ഒരു അന്തര്‍ധാര തുടരുന്നു എന്ന് തന്നെയാണ് മനസിലക്കേണ്ടത്. കെടിയുവില്‍ ഗവര്‍ണറുടെ നിലപാട് പ്രതിഷേധാര്‍ഹമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സര്‍വകലാശാല പ്രവര്‍ത്തനം ഗവര്‍ണര്‍ താറുമാറാക്കുന്നു. ഗവര്‍ണര്‍ കാവിവല്‍ക്കരണത്തിന്റെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!