ഫിറ്റ്നസ് ബസ് ഇന്നു മുതൽ ജില്ലയിൽ

Share our post

കണ്ണൂർ: സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് ഫിറ്റ്‌നസ്, ലഹരിമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്യാംപെയ്നിന്റെ ഭാഗമായി വിദ്യാർഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നു. ഇതിനായുള്ള ഫിറ്റ്നസ് ബസ് ഇന്നുമുതൽ 3 ദിവസം ജില്ലയിൽ പര്യടനം നടത്തും.

കണ്ണൂർ ജി.വി.എച്ച്എസ്എസിലാണ് ആദ്യ പരിപാടി. നാളെ രാവിലെ അഴീക്കൽ ജി.ആർ.എഫ്ടി ഹൈസ്‌കൂളിലും ഉച്ചയ്ക്ക് ശേഷം പട്ടുവം മോഡൽ റെസിഡൻഷൽ സ്‌കൂളിലും ബസ് എത്തും.

പട്ടുവം എം.ആർ.എസിലെ പരിശോധന മാർച്ച് 2ന് ഉച്ചവരെ തുടരും. 6 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ കായികക്ഷമതയാണ് പരിശോധിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!