വനിതകൾക്ക് ഉല്ലാസയാത്രയുമായി ആനവണ്ടി

Share our post

കണ്ണൂർ: വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ മാർച്ച് ആറ് മുതൽ 12 വരെയാണ് ഏകദിന ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നത്.

കൂടാതെ കണ്ണൂരിൽ നിന്നും മൂന്നാർ, വാഗമൺ, കുമരകം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എല്ലാ ഞായറാഴ്ചകളിലും യാത്ര സംഘടിപ്പിക്കുന്നുണ്ട്.

മാർച്ച് മൂന്ന്, 10 തീയതികളിലാണ് കണ്ണൂർ -മൂന്നാർ യാത്ര. 2500 രൂപയാണ് ടിക്കറ്റ് ചാർജ്. മൂന്നാറിലെ ഗ്യാപ് യോഡ്, സിഗ്നൽ പോയിന്റ്, ആനയറങ്കൽ ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. മാർച്ച് 7, 11, 22 തീയതികളിൽ കണ്ണൂർ എറണാകളം യാത്ര സംഘടിപ്പിക്കും.

അറബിക്കടലിൽ അഞ്ച് മണിക്കൂർ ആഡംബര ക്രൂയിസിൽ യാത്ര ചെയ്യാനും ഉല്ലസിക്കാനുമുള്ള അവസരമുണ്ടാകും. മാർച്ച് 10, 24 തീയതികളിൽ കണ്ണൂർ- വാഗമൺ- കുമരകം യാത്ര നടത്തും. 3900 രൂപയാണ് ചാർജ്. കൂടുതൽ വിവരങ്ങൾക്ക്: 9496131288, 8089463675.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!