കല്യാണം വിളിക്കാത്തതിന് വീട് ആക്രമിച്ച യുവാവ് വെട്ടേറ്റ് മരിച്ചു

കോട്ടയം: യുവാവ് വെട്ടേറ്റുമരിച്ചു. കോട്ടയം കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന ബിനു ഇന്ന് പുലർച്ചെയാണ് മരിച്ചത്.
സംഭവത്തിൽ പ്രതികളായ വിഷ്‌ണു, സെബാസ്റ്റ്യൻ എന്നിവർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കല്യാണം വിളിക്കാത്തതിന്റെ പേരിൽ ബിനു സെബാസ്റ്റ്യന്റെ വീടിന് നേരെ കല്ലെറിഞ്ഞിരുന്നു.
വീഷ്‌ണുവിനെ ഭാര്യയുടെ മുന്നിൽവച്ച് ഭീഷണിപ്പെടുത്തിയതും പ്രകോപനത്തിന് കാരണമായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.