യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പാർക്കിങ് ഏരിയയ്ക്ക് സമീപം പെരുമ്പാമ്പുണ്ട് !

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിലെ പാർക്കിങ് ഏരിയയ്ക്ക് പിറകിലെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി. സ്റ്റേഷൻ പരിസരം വൃത്തിയാക്കുകയായിരുന്ന സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളാണ് കുറ്റിക്കാട്ടിലെ മരത്തിന് മുകളിൽ പാമ്പിനെ കണ്ടത്.
റെയിൽവേ അധികൃതർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വനംവകുപ്പ് ജീവനക്കാർ എത്തിയെങ്കിലും പാമ്പിനെ പിടികൂടാനായില്ല. സ്റ്റേഷനിൽ പെരുമ്പാമ്പിനെ കണ്ടുവെന്ന വാർത്ത പ്രചരിച്ചതോടെ ഒട്ടേറെ പേർ സ്റ്റേഷനിൽ എത്തിയിരുന്നു.