Connect with us

Breaking News

പുലര്‍ച്ചെ നാല് മുതല്‍ രാത്രി 11 വരെ മൂന്ന് ജോലികള്‍; പരമേശ്വരിയുടെ കഠിനാധ്വാനത്തിന്‌ സല്യൂട്ട്

Published

on

Share our post

ജീവിതത്തില്‍ മറ്റൊരാള്‍ക്ക് പ്രചോദനമാകുക എന്നത് ചെറിയ കാര്യമല്ല. കഠിനാധ്വാനത്തിലൂടെ അവര്‍ ജീവിതത്തില്‍ വിജയം കൈവരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടിയാണ് അത് മുന്നോട്ടുള്ള വഴി കാണിക്കുന്നത്. ഇത്തരത്തില്‍ ഒരു ദിവസം മൂന്ന് ജോലികള്‍ ചെയ്യുന്ന ഒരു സ്ത്രീയുടെ കഠിനധ്വാനത്തിന്റെ കഥയാണ് തമിഴ്‌നാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചെന്നൈ എംജിആര്‍ നഗര്‍ സ്വദേശിയായ പരമേശ്വരിയാണ് ഈ കഥയിലെ ഹീറോ. ഹ്യൂമന്‍സ് ഓഫ് മദ്രാസ് എന്ന സോഷ്യല്‍ മീഡിയ പേജിലാണ് പരമേശ്വരിയുടെ ജീവിതകഥ പറയുന്നത്.

സ്വന്തമായി ഒരു വീട് വയ്ക്കാനും സ്‌കൂട്ടര്‍ വാങ്ങാനുമാണ് 36-കാരിയായ പരമേശ്വരിയുടെ കഠിനധ്വാനം. ഭര്‍ത്താവ്, രണ്ടു കുട്ടികള്‍, അമ്മ, സഹോദരി, അവരുടെ കുഞ്ഞ് എന്നിവര്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ അത്താണിയാണ് പരമേശ്വരി. അവര്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായി.’ജീവിതം എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. സന്തോഷമായിരിക്കുക എന്നത് ഒരു വെല്ലുവിളി അല്ല. അത് മാനസികമായി ഉണ്ടാകുന്നതാണ്. നമുക്ക് സന്തോഷമായി ജീവിക്കണമെന്ന് നമ്മള്‍ വിചാരിച്ചാല്‍ ഈ വെല്ലുവിളികളും പ്രതിസന്ധികളേയുമെല്ലാം തരണം ചെയ്യാന്‍ കഴിയും. സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല’-പരമേശ്വരി ആത്മവിശ്വാസത്തോടെ പറയുന്നു.

പുലര്‍ച്ചെ നാല് മണിക്ക് പരമേശ്വരിയുടെ ജോലി തുടങ്ങും. ആദ്യം അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. കോയമ്പേട്‌ അമ്മയ്ക്ക് ഒരു കടയുണ്ട്. അവിടേക്കു്ള്ള സാധനങ്ങളും ശരിയാക്കും. അതിനുശേഷം പരമേശ്വരി വീട്ടുജോലിക്ക് പോകും. ഇതിനിടെ സമയം കിട്ടിയാല്‍ മാത്രം ഉച്ചഭക്ഷണം കഴിക്കും. ഉച്ചയ്ക്ക്‌ശേഷം ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ചായയും കാപ്പിയും നല്‍കും. രാത്രി അടുത്ത ജോലിയില്‍ പ്രവേശിക്കും. വഴിയോരത്തെ തട്ടുകടയില്‍ പാത്രം കഴുകലാണ് ജോലി. രാത്രി 11 മണി വരെ അത് നീളും. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ഉറങ്ങാനുള്ള സമയമായിട്ടുണ്ടാകും. നാല് മണിക്കൂറാണ് ഉറക്കം.’-പരമേശ്വരി പറയുന്നു.ഭര്‍ത്താവില്‍ നിന്ന് ഒരു സാമ്പത്തിക സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല. അവധി എടുക്കണമെങ്കില്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പറയണമെന്നും ഒരാള്‍ അവധി തന്നില്ലെങ്കില്‍ അതുകൊണ്ട് തനിക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും പരമേശ്വരി പറയുന്നു.

‘നമുക്ക് മനക്കരുത്തുണ്ടെങ്കില്‍ ആര്‍ക്കും നമ്മെ വേദനിപ്പിക്കാനാകില്ല. പ്രതിസന്ധികള്‍ ജീവിതത്തിന്റെ ഒരു ഘട്ടമാണെന്ന് കരുതി സമാധാനത്തോടെ ഇരുന്നാല്‍ സന്തോഷം നമ്മെ തേടിയെത്തും’-പരമേശ്വരി ചിരിയോടെ പറയുന്നു.പരമേശ്വരിയുടെ ഈ ജീവിതകഥയ്‌ക്കൊപ്പം അവരുടെ ചിത്രങ്ങളും ഹ്യൂമന്‍സ് ഓഫ് മദ്രാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അതിലൊന്ന് അവര്‍ തട്ടുകടയില്‍ പാത്രം കഴുകുന്ന ചിത്രമാണ്. ഇതിന് താഴെ നിരവധി പേരാണ് പരമേശ്വരിയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!