വലിയ നോമ്പാചരണത്തിന് തുടക്കമായി

Share our post

കണ്ണൂർ : വലിയ നോമ്പാചരണത്തിനു തുടക്കം കുറിച്ച് കണ്ണൂർ രൂപതയുടെ ഭദ്രാസനമായ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കുർബാനയും വിഭൂതി ആചരണവും നടന്നു. ബിഷപ് ഡോ.അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിച്ചു.

നോമ്പുകാലത്തെ പ്രവർത്തനങ്ങൾ അവശതയനുഭവിക്കുന്നവരുടെ വേദനകളിലേക്കുള്ള പങ്കുചേരലാകണമെന്ന് അദ്ദേഹം പറഞ്ഞു.ത്യാഗത്തിന്റെയും അനുതാപത്തിന്റെയും അടയാളമായി വിശ്വാസികളുടെ നെറ്റിയിൽ കുരിശടയാളവും വരച്ചു.

രൂപതാ വികാരി ജനറൽ മോൺ.ഡോ.ക്ലാരൻസ് പാലിയത്ത്, കത്തീഡ്രൽ വികാരി ഫാ.ജോയി പൈനാടത്ത്, ഫാ.ഗ്രേഷ്യൻ ലോബോ, ഫാ.ജോമോൻ ചെമ്പകശേരിയിൽ, ഫാ.തോംസൺ, ഫാ.സാബു തോബിയാസ്, ഫാ.വിപിൻ വില്ല്യം, ഫാ.ആഷ്‌ലിൻ കളത്തിൽ, ഫാ.പ്ലാറ്റോ ഡിസിൽവ, ഫാ.ഐബൽ ജോൺ എന്നിവർ സഹകാർമികരായി. ഏപ്രിൽ 16 വരെ നടക്കുന്ന അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിനും തുടക്കമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!